പാഥേയങ്ങള്‍ മറന്നു വെച്ച ഈ തീര്ഥയാത്രയില് നിഴലുകള്‍ പോലും കൂട്ടിനില്ലാത്ത വഴിയോരങ്ങളില്‍... നിന്നോട് പറയാന്‍ മറന്ന മഴക്കാല സ്വപ്നങ്ങള്‍... ഇത് ഓര്‍മ്മകള്‍ മാത്രമാണെന്നോ ...
എന്നെക്കുറിച്ച്

- aruna
- THRISSUR, KERALA, India
- ഉടഞ്ഞ കുപ്പിവളകള്‍ തിരഞ്ഞു നടന്നൊരീ നനുത്ത വഴിയോരങ്ങളില്‍ പറയാന്‍ മറന്നതെന്തോ ബാക്കിയാകുന്നുവോ ... നിന്‍റെ മൌനങ്ങളെ തേടുന്ന വിപഞ്ചിക മാത്രമാണ് ഇന്നു ഞാന്‍ ...
2011, മേയ് 10, ചൊവ്വാഴ്ച
ഓര്‍മ്മകള്‍....: സ്നേഹത്തിന്‍റെ മഴകൂടുകളെ ചിതയിലേക്ക് ചേര്‍ത്ത് വെക...
ഓര്‍മ്മകള്‍....: സ്നേഹത്തിന്‍റെ മഴകൂടുകളെ ചിതയിലേക്ക് ചേര്‍ത്ത് വെക...: "സ്നേഹത്തിന്‍റെ മഴകൂടുകളെ ചിതയിലേക്ക് ചേര്‍ത്ത് വെക്കും മുന്‍പ്, പ്രിയപ്പെട്ട കൂട്ടുകാരാ... ഈ വരികളെ നീ നിന്ടെതാക്കുമോ ?? എന്നിലേക്ക് പ..."
2011, മേയ് 6, വെള്ളിയാഴ്‌ച

പ്രിയപ്പെട്ട കൂട്ടുകാരാ...
ഈ വരികളെ നീ നിന്ടെതാക്കുമോ ??
എന്നിലേക്ക് പെയ്തൊഴിഞ്ഞ മഴയായിരുന്നു നീ
എന്നിലേക്ക് നനഞ്ഞെത്തിയ കനവായിരുന്നു നീ...
എന്നിലെ നിറവുകളെ ഞാന്‍ കാത്തുവെച്ചത് നിനക്ക് വേണ്ടിയായിരുന്നു..
എന്നിലെ സ്വപ്നങ്ങള്‍ക്ക് നിറമെകിയതും
നിനക്ക് വേണ്ടിയായിരുന്നു...
മഴവില്ലുകളെ പ്രണയിച്ചുപോയ നീ,
നീരുറവകളെ അറിഞ്ഞിട്ടില്ലായിരിക്കാം ...
ആകാസങ്ങളുടെ ഉയരങ്ങള്‍ തേടുമ്പോള്‍
മഴനൂളിതലുകളെ തൊട്ടിട്ടില്ലായിരിക്കം ..
നിനക്ക് വേണ്ടി നനഞ്ഞു തീര്‍ത്ത വഴികളില്‍
നിന്‍റെ കാല്‍പടുകള്‍ക്കായി ഞാന്‍ കാത്തിരുന്നു...
മനസ്സിലെ ചുവന്ന പൂക്കള്‍ക്ക്
ഇതളുകള്‍ കൊഴിയാന്‍ തുടങ്ങിയെന്നോ??????
നിന്‍റെ കണ്ണുകളുടെ സമുദ്രത്തില്‍ എന്‍റെ മയിലിനെ ഞാന്‍ അറിയുന്നു...
നിന്‍റെ പുഞ്ചിരിയുടെ വെയില്‍ പരക്കുമ്പോള്‍ എന്നിലെ ഇരുളുകളും മാഞ്ഞു പോകുന്നു...
വേദനിപ്പിക്കുമ്പോഴും സാന്ത്വനമായി എന്നിലേക്ക് ചെര്‍ന്നിരിക്കുന്ന്നു...
നിന്‍റെ അസ്ഥിത്വങ്ങളിലേക്ക് ഞാനെന്ന മാന്ത്രികതയെ ചേര്‍ത്ത് വെക്കുന്നു...
അപരിജിതത്വതിന്ടെ തിരശീലയില്‍ അലിഞ്ഞു തീരും മുന്‍പ്..
ഇനി ഞാന്‍ യാത്രയാകട്ടെ...
നിന്‍റെ മൌനങ്ങളെ മാത്രം സ്വന്തമാക്കി...
2011, ഏപ്രിൽ 26, ചൊവ്വാഴ്ച
എഴുതുവാന്‍ ഏറെയുണ്ട് ...
വിങ്ങുന്ന വിരലുകള്‍ക്ക് ഒരിക്കലും വഴങ്ങാതിരുന്ന അക്ഷരങ്ങള്‍..
മനസ്സില്‍ ജനിച്ചു മനസ്സില്‍ തന്നെ മ്രിതിയടയുന്നവ
കൂടുന്ന ഹൃധയമിടിപ്പുകള്‍ക്ക് ഞാന്‍ അവകാസിയല്ല...
അറിയുന്നു ഞാനത്....
സ്വന്തമെന്നത് വെറുമൊരു കിനാവ് മാത്രമാണെന്ന്...
അഗ്നിസുധിയാലും വിസുദ്ധീകരിക്കാന്‍ കഴിയാത്ത ചിലതുണ്ട്..
മനസ്സുകളില്‍ കൂടുകൂട്ടിയ മാറാലകളെ ഞാന്‍ സ്നേഹിച്ചത് നിനക്ക് വേണ്ടിയായിരുന്നു..
അരുതെന്ന് പറയാന്‍ മറന്നതും സ്നേഹത്തിന്‍റെ നോവിനാല്‍ മാത്രമാണ്...
നീ വിശുദ്ധന്‍ ആണല്ലോ..
ജീവിതത്തില്‍ ഒരാളെ മാത്രം സ്നേഹിക്കാന്‍ കഴിയുന്നവന്‍....
നിറമിഴികളില്‍
ഇനിയൊരിക്കലും ദീപങ്ങള്‍ വിരിയില്ല....
കണ്ണുനീരിനു പവിത്രതയുമില്ല..
എനിക്കുവേണ്ടി നീയോരുക്കി വെച്ച തടവരയെ പോലും ഞാന്‍ സ്നേഹിച്ചു കൊള്ളാം...
ഒരു ചോദ്യത്തിനു മാത്രം ഉത്തരം നല്‍കുമെങ്കില്‍....
നീയെന്തിനു നിന്‍റെ ആത്മാവിനെ വഞ്ചിച്ചു കൊണ്ടേയിരിക്കുന്നു...

2011, ഏപ്രിൽ 20, ബുധനാഴ്‌ച
ഒരു മയില്‍പീലിയുടെ കഥ പറയുവാന്‍ കൂടു കൂടിയതയിരുന്നു നമ്മള്‍...
നിറഞ്ഞ വിണ്ണിനും പിന്നെ നക്ഷത്രങ്ങള്‍ക്കും പങ്കുവെക്കാതെ കാത്തുവെച്ചു നാം..
പിന്നീടെപോഴാണ് കണ്ണുകളില്‍ കച്ചവടത്തിന്‍റെ പൊരുള്‍ നീ തേടിതുടങ്ങിയത്????
തിരിച്ചറിവിന്‍റെ ഇടത്താവളങ്ങളില്‍ നിഴലുകള്‍ പോലും അപരിജിതരാകുന്നു..
എന്നിലേക്ക് ഞാന്‍ ഉരുകി തീരുന്നു...
ഇനി നിനക്കെന്നെ തിരിച്ചറിയാന്‍ ആകില്ല...
നിന്‍റെ വഴികളില്‍ എന്‍റെ കാല്‍പാടുകള്‍ പോലും തിരിച്ചെത്തില്ല..
വിട... മറന്നു തുടങ്ങിയ സ്വപ്നങ്ങള്‍ക്ക്...

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)